ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്​കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്​റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറി​െന്‍റ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്​ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്​.

ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതി​െന്‍റ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാന്‍ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്​പരം ധാരണയോടെ മുന്നോട്ടുപോകല്‍ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയും സഹവര്‍ത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി. മേഖലയില്‍ സമാധാനം സാധ്യമാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്​ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്​തു.വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന്​ ഇരു വിഭാഗവും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here