ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ ഗഫൂർ കൈപ്പമംഗലത്തിന് ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ ഗ്രൂപ്പും സംയുക്തമായി വൻ സ്വീകരണം നൽകി. ബഹ്‌റൈനിലെ പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുന്ന വ്യക്തിയായ ഇദ്ദേഹത്തിന് യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി സ്നേഹോപഹാരം കൈമാറി.

ചടങ്ങിൽ യുഎഇയിലെ പ്രമുഖ വ്യവസായിയും റീം ഗ്രൂപ്പിന്റെ സിഇഒയുമായ റിയാസ് റഹീം, ഹബീബ് മുല്ലാളി, ഫർസാന അബ്ദുൽ ജബ്ബാർ, അഡ്വ.നൈഫ്, അഡ്വ.നവാസ്, ഷെഹ്‌സാദ് ഷാഹുൽ ഹമീദ്, മുർഷിദ് എം .കെ.പി, ആദിൽ മജീദ്, അജ്മൽ ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here