ബഹ്‌റൈനില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്ക് കോവിഡ് രോഗിയുമായി സമ്ബര്‍ക്കം ഉണ്ടായാല്‍ ഹോം ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. എന്നാല്‍ ഇവര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും രണ്ട് പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തണം.

ബി അവയര്‍ മൊബൈല്‍ അപ്ലിക്കേഷനില്‍ ഗ്രീന്‍ ഷീല്‍ഡുള്ളവര്‍ കോവിഡ് രോഗികളുമായി സമ്ബര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍ ഇരിക്കേണ്ടെന്ന് കോവിഡ് പ്രതിരോധ സമിതിയാണ് അറിയിച്ചത്. ഈ മാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥകള്‍ പ്രകാരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here