മനാമ: ബഹ്റൈനില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതനുസരിച്ചു അവശ്യസാധനങ്ങളുടേതല്ലാത്തവയുടെ നേരിട്ടുള്ള വ്യാപാരം നിര്‍ത്തിവെക്കും. ജനജീവിതത്തെ സാരമായി ബാധിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തുന്നതെന്നു ബഹ്റൈന്‍ വ്യവസായ, വാണിജ്യകാര്യ മന്ത്രി സയ്ദ് ബിന്‍ റഷീദ് അല്‍ സയാനി അറിയിച്ചു. 

സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോര്‍, മല്‍സ്യ, മാംസ വില്പനക്കട, പച്ചക്കറിക്കട, ഗ്രോസറി സ്റ്റോര്‍, ബേക്കറി, ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന്‍, ലിക്വിഡ് ഫ്യൂഎല്ലിങ് സ്റ്റേഷന്‍, ഹോസ്പിറ്റല്‍, ക്ലിനിക്, മെഡിക്കല്‍ സ്റ്റോര്‍, ഒപ്റ്റിക്കല്‍ സെന്ററര്‍, ബാങ്ക്, മണി എക്‌സ്‌ചേഞ്ച്, ഇടപാടുകാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്ത അഡ്മിന്‍ ഓഫീസുകള്‍, ഗാരേജുകള്‍, കണ്‍സ്ട്രക്ഷന്‍, മെയിന്റനന്‍സ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കടകള്‍, ഉല്‍പാദന സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.  

റെസ്റ്റോറന്റുകളില്‍ ടേക്ക് എവേ, ഡെലിവറി മാത്രം അനുവദിച്ചിട്ടുണ്ട്. മറ്റു മേഖലകളില്‍ ഓണ്‍ലൈന്‍ വ്യാപാരം, ഡെലിവറി ഓര്‍ഡറുകള്‍ സ്വീകരിക്കാവുന്നതാണ്. വളരെ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ചു നില്‍ക്കരുത്. ബീച്ചുകളിലും പാര്‍ക്കുകളിലും കൂടിച്ചേരല്‍ അനുവദിക്കില്ല. ഷോപ്പിംഗ് മാളുകളിലും മറ്റും ക്യൂ നില്‍ക്കുമ്പോഴും മറ്റും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. കഴിയുന്നതും ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തണം. 

LEAVE A REPLY

Please enter your comment!
Please enter your name here