ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയസ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് നേരിടും. വൈകിട്ട് 6 മണിക്ക് ഷാ‍ര്‍ജയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച ആത്മവിശവാസത്തിലാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.

പതിമൂന്നാം പതിപ്പിലെ ആദ്യ മത്സരത്തിനാണ് രാജസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ രാജസ്‌ഥാന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിനൊപ്പം കേരള രഞ്ജി താരം റോബിന്‍ ഉത്തപ്പയും രാജസ്ഥാന്‍ നിരയിലുണ്ട്. ആദ്യ മത്സരത്തില്‍ അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി എന്നിവരുടെ മികവിലായിരുന്നു ചെന്നൈയുടെ ജയം. ഐപിഎല്ലില്‍ ചെന്നൈയും രാജസ്ഥാനും 21 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ചെന്നൈ 14 കളിയിലും രാജസ്ഥാന്‍ 7 കളിയിലുമാണ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here