മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന് ജയം. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ബാംഗ്ലൂര്‍ ബൗളര്‍ നവദീപ് സെയ്നി 7 റണ്‍സില്‍ തളച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കോലിയും, ഡിവില്ലേഴ്‌സും ചേര്‍ന്ന് ജയം അനായാസമാക്കി.

ബാംഗ്ലൂരിനെതിരെ 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. 58 പന്തില്‍ 99 റണ്‍സ് നേടിയ ഇഷാന്ത് കിഷനും, 24 പന്തില്‍ 60 റണ്‍സ് നേടിയ പൊള്ളാര്‍ഡും ചേര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത് ചെയ്‌സിങ്ങില്‍ മുംബൈയുടെ ബാറ്റിംഗ് മുന്‍നിര പൂര്‍ണമായും പരാജയപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 8 പന്തില്‍ 8 റണ്‍സുമായി പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി. 15 പന്തില്‍ 14 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹാല്‍ പുറത്താക്കി.

ഫിഞ്ച്, ദേവദത്ത്, ഡിവില്ലിയേഴ്‌സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ദേവദത്ത് പടിക്കല്‍ 40 പന്തില്‍ 5 ബൗണ്ടറിയും 2 സിക്സറുമടക്കം 54 റണ്‍സും, ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 7 ബൗണ്ടറിയും 1 സിക്സുമടക്കം 52 റണ്‍സും, എ ബി ഡിവില്ലേഴ്‌സ് 24 പന്തില്‍ 4 ബൗണ്ടറിയും 4 സിക്സുമടക്കം 55 റണ്‍സും നേടി. 11 പന്തില്‍ 3 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും പുറത്തായി. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നായി കോലി 18 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. കോലിയുടെ പ്രകടനം ഇന്നും ആരാധകരെ നിരാശപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here