ബാഴ്സലോണ ബോർഡിനെതിരായ മെസിയുടെ രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെ താരത്തെ പ്രശംസ കൊണ്ട് മൂടി ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ജോസഫ് മരിയ ബർതൊമിയു രംഗത്ത്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിലവില്‍ മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ വേതനം വെട്ടിക്കുറയ്ക്കാന്‍ ബാഴ്സലോണ താരങ്ങള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായി മെസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് പ്രസിഡണ്ട് രംഗത്തെത്തിയത്.

കൊവിഡ്- 19 പടര്‍ന്ന് പിടിച്ചതോടെ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സലോണ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് വേതനം കുറയ്ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. താരങ്ങൾ അവരുടെ വേതനത്തിന്റെ 72% കുറയ്ക്കാൻ തയ്യാറായതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ബാഴ്സലോണ ബോര്‍ഡ് താരങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയതിനെതിരെയായിരുന്നു മെസിയുടെ വിമര്‍ശനം. താരങ്ങള്‍ അതിന് നേരത്തേ തന്നെ തയ്യാറായിരുന്നു. എന്നാല്‍ ബോര്‍ഡിന്‍റെ സമ്മര്‍ദ്ദം ശരിയായില്ലെന്നായിരുന്നു മെസി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here