കോപ്പ ഡെല്‍ റേ കിരീടം 31ആം തവണയും സ്വന്തമാക്കി ബാഴ്‌സലോണ. മെസ്സി തന്റെ മികവ് മുഴുവന്‍ പുറത്തെടുത്തപ്പോള്‍ രണ്ടാം പകുതിയില്‍ അത്ലറ്റിക് ക്ലബ്ബിനെ ഗോളില്‍ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്.

ഏകപക്ഷീയമായ 4 ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 2017/ 18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ കിരീടം സ്വന്തമാക്കുന്നത്. 2018/ 19 സീസണില്‍ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.

ബാഴ്‌സലോണക്ക് വേണ്ടി 2021ല്‍ മികച്ച ഫോം തുടരുന്ന മെസ്സി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഡി യോങ്ങും അന്റോണിയോ ഗ്രീസ്മാനും ബാഴ്‌സലോണയുടെ മറ്റു ഗോളുകള്‍ നേടി. ഫൈനലില്‍ ആദ്യ പകുതിയില്‍ ബാഴ്‌സലോണയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ അത്ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ 14 മിനുറ്റിനിടെ 4 ഗോളുകള്‍ അടിച്ചു കൂട്ടിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here