മ്യൂണിക്ക്: ക്വാറന്റീന്‍, ഐസലേഷൻ ചട്ടങ്ങൾ ലംഘിച്ച് കറങ്ങിനടക്കുന്ന സൂപ്പർതാരങ്ങളെ പിടിച്ചുകെട്ടാൻ വഴിതേടുന്ന ഫുട്ബോൾ ക്ലബ്ബുകൾക്ക് ജർമനിയിലെ മ്യൂണിക്കിൽനിന്നൊരു മാതൃക. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ മാനിക്കാതെ പുറത്തു കറങ്ങിയ ജർമൻ താരം ജെറോം ബെട്ടെങ്ങിന് അദ്ദേഹത്തിന്റെ ക്ലബ്ബായ ബയൺ മ്യൂണിക്ക് പിഴ ചുമത്തി. അസുഖബാധിതനായ മകനെ കാണാനാണ് ലോക്ഡൗൺ ലംഘിച്ചതെന്നാണ് ബോട്ടെങ് നൽകിയ വിശദീകരണം. മകനെ കണ്ടശേഷം മ്യൂണിക്കിലേക്കുള്ള മടക്കയാത്രയിൽ ബോട്ടെങ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ, താരം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here