ഇന്ത്യയില്‍ കോവിഡി​െന്‍റ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ ഐ.പി.എല്‍ യു.എ.ഇയിലേക്ക്​ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന്​ റിപ്പോര്‍ട്ട്​. ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സിലാണ്​ ടൂര്‍ണമെന്‍റ്​ യു.എ.ഇയിലേക്ക്​ മാറ്റാന്‍ നിര്‍ദേശിച്ചത്​. എന്നാല്‍, ഇത്​ ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​.

ഐ.പി.എല്‍ നടത്തുന്നതിനോട്​ യു.എ.ഇയും അനുകൂല നിലപാട്​ സ്വീകരിച്ചുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിന്​ വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലെ മൂന്ന്​ വേദിങ്ങളിലായിരുന്നു ഐ.പി.എല്‍ നടത്തിയത്​.

ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​, ഏകദിന, ട്വന്‍റി 20 മത്സരങ്ങള്‍ നടത്തിയ ആത്​മവിശ്വാസത്തിലായിരുന്നു ബി.സി.സി.ഐയെന്നാണ്​ സൂചന. അതുപോലെ ഐ.പി.എല്ലും നടത്താമെന്ന്​ അവര്‍ കണക്കു കൂട്ടി. എന്നാല്‍, ടൂര്‍ണമെന്‍റ്​ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here