ക​ര്‍​ട്ട​നു​യ​രും മു​േ​മ്ബ അ​ര​ങ്ങു​വി​ടേ​ണ്ടി​വ​ന്ന നാ​ട്യ​ക്കാ​ര​നെ പോ​ലെ ബെ​ന്‍ സ്​​റ്റോ​ക്​​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഐ.​പി.​എ​ല്‍ 14ാം സീ​സ​ണി​ല്‍ രാ​ജ​സ്​​ഥാ​ന്‍ റോ​യ​ല്‍​സി​‍െന്‍റ പ്ര​ധാ​നി​യാ​യി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സ്​​റ്റോ​ക്​​സി​ന്​ ഫീ​ല്‍​ഡി​ങ്ങി​നി​ടെ വി​ര​ലി​നേ​റ്റ പ​രി​ക്കാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. പ​ഞ്ചാ​ബി​‍െന്‍റ ക്രി​സ്​​ഗെ​യ്​​ലി​നെ പു​റ​ത്താ​ക്കി​യ മ​നോ​ഹ​ര ക്യാ​ച്ച്‌​ പ​ക്ഷേ, രാ​ജ​സ്​​ഥാ​ന്​ തീ​രാ​വേ​ദ​ന​യാ​യി.

വ​ല​തു കൈ​വി​ര​ലി​ലെ പൊ​ട്ട​ലു​മാ​യി ടീ​മി​ന്​ പ്ര​ചോ​ദ​ന​മാ​യി കൂ​ടെ നി​ല്‍​ക്കാ​നാ​യി​രു​ന്നു ബെ​ന്നി​‍െന്‍റ ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍, ശ​സ്​​ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന അ​റി​യി​പ്പി​നു പി​ന്നാ​ലെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ര്‍​ഡ്​ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച ല​ണ്ട​നി​ലേ​ക്ക്​ പ​റ​ന്ന ബെ​ന്നി​ന്​ രാ​ജ​സ്​​ഥാ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ്​ ന​ല്‍​കി. 12 ആ​ഴ്​​ച​യെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സൂ​ച​ന. ജൂ​ണി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഇം​ഗ്ല​ണ്ടി​‍െന്‍റ ടെ​സ്​​റ്റ്​ പ​ര​മ്ബ​ര​യും ബെ​ന്‍ സ്​​റ്റോ​ക്​​സി​ന്​ ന​ഷ്​​ട​മാ​യേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here