ലണ്ടൻ: ഇംഗ്ലണ്ടിന്​ കന്നി ക്രിക്കറ്റ്​ ലോകകപ്പ്​ കിരീടം സമ്മാനിച്ച ബെൻ സ്​റ്റോക്​സിന്​ മറ്റൊരു നേട്ടം കൂടി. 1889 മുതൽ നൽകിവരുന്ന ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്​കാരങ്ങളിലൊന്നായ വിഡ്​ഡൺ ​ലീഡിങ്​ ക്രിക്കറ്റർ ഓഫ്​ ദ ഇയർ പുരസ്​കാരമാണ്​ ഇത്തവണ സ്​റ്റോക്​സിനെ തേടിയെത്തിയത്​. 

ലോകകപ്പിൽ അഞ്ച്​ ഇന്നിങ്​സുകളിൽ നിന്നായി 465 റൺസും ഫൈനലിലെ മാൻ ഓഫ്​ മാച്ചി​നുമൊപ്പം​  ഹെഡിങ്​ലിയിലെ മാസ്​മരിക ഇന്നിങ്​സടക്കം 441 റൺസുമായി ആഷസിലും സ്​റ്റോക്​സ്​ മിന്നിത്തിളങ്ങിയിരുന്നു. ബി.ബി.സി സ്​പോർട്​സ്​ പേഴ്​സൺ ഓഫ്​ ദി ഇയർ, ഇ.സി.ബി ക്രിക്കറ്റർ ഓഫ്​ ദി ഇയർ എന്നീ പുരസ്​കാരങ്ങളും സ്​റ്റോക്​സി​നെത്തേടി എത്തിയിരുന്നു. 

കഴിഞ്ഞ മൂന്ന്​ തവണയും വിസ്ഡൺ പുരസ്​കാരം നേടിയിരുന്നത്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയായിരുന്നു. 2005ൽ ആൻഡ്രൂ ഫ്ലി​േൻറാഫ്​ പുരസ്​കാരം നേടിയ ശേഷം വിസ്​ഡൺ പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷുകാരനാണ്​ സ്​റ്റോക്​സ്​.

വിസ്​ഡ​​​​െൻറ ഏറ്റവും മികച്ച അഞ്ചുക്രിക്കറ്റർമാരിൽ ഇംഗ്ലീഷ്​ ബൗളർ ജോഫ്ര ആർച്ചർ, ആസ്​​ട്രേലിയൻ താരങ്ങളായ പാറ്റ്​ കുമ്മിൻസ്​, മാർക്കസ്​ ലബുഷെയ്​ൻ, വനിതാ താരം എലിസ്​ പെറി എന്നിവരും ഇടം പിടിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here