ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ് അറിയിച്ചു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം നിരത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റോക്‌സിന്റെ ഹോം ഗ്രൗണ്ടായ ഡര്‍ഹാമിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം. 11 വര്‍ഷം നീണ്ട ഏകദിന കരിയറാണ് താരം അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here