ന്യൂയോർക്​: യു.എസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർനി സാൻഡേഴ്‌സ് പിന്മാറി. പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ മുൻ വൈസ് പ്രസിഡൻറ്​ ജോ ബിഡനെയായിരിക്കും രണ്ടാമൂഴം ലക്ഷ്യമിടുന്ന പ്രസിഡൻറ്​ ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരിക.

സമൂഹ മാധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്ന 78 കാരനായ സാൻഡേഴ്‌സ് പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.  

ബുധനാഴ്​ച സംഘടിപ്പിച്ച സ്​റ്റാഫ്​ കോൺഫറൻസ്​ കോളിലാണ്​ ത​​െൻറ പിന്മാറ്റം സാൻഡേഴ്​സൺ അറിയിച്ചത്​. ‘എ​​െൻറ ക്യാംപയിൻ ഞാൻ ഇന്ന്​ അവസാനിപ്പിക്കുന്നു. എന്നാൽ നീതിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here