കടുത്ത സംഘര്‍ഷങ്ങളും പരസ്യമായ ഇസ്രായേല്‍ അനുകൂല നിലപാടുകളുമായി ഗള്‍ഫ്​ മേഖലയിലെ ഡൊണാള്‍ഡ് ട്രംപിന്‍റെ ആധിപത്യത്തിന് ശേഷം പശ്​ചിമേഷ്യയില്‍ സമ്ബൂര്‍ണ നയം മാറ്റവുമായി ജോ ബൈഡന്‍ .മൂന്ന്​ പാട്രിയറ്റ്​ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മേഖലയില്‍നിന്ന്​ പിന്‍വലിച്ചുകഴിഞ്ഞതായി വാള്‍ സ്​ട്രീറ്റ്​ ജേണല്‍ റിപ്പോര്‍ട്ട്​ പറയുന്നു. സൗദിയിലെ പ്രിന്‍സ്​ സുല്‍ത്താന്‍ വ്യോമ താവളത്തില്‍നിന്നാണ്​ ഒരു പാട്രിയറ്റ്​ പിന്‍വലിച്ചത്​.

ഒരു വിമാനവാഹിനി യുദ്ധക്കപ്പലും നിരീക്ഷണ സംവിധാനങ്ങളും ഇതോടൊപ്പം പിന്‍വലിക്കുന്നുണ്ട്​. ആഗോള തലത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്‍റെ ആവശ്യവും കരുത്തും പുനരവലോകനം നടത്തുമെന്ന്​ കഴിഞ്ഞ ഫെബ്രുവരിയില്‍ പെന്‍റഗണ്‍ പ്രഖ്യാപനം നടത്തിയിരുന്നു.

മേഖലയില്‍ അര ലക്ഷത്തോളം യു.എസ്​ സൈനികരാണ്​ വിവിധ രാജ്യങ്ങളിലും സമുദ്ര തീരത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്​. യു.എസ്​- ഇറാന്‍ സംഘര്‍ഷം കൊടുമ്ബിരിക്കൊണ്ടിരുന്ന 2018ല്‍ 90,000 ആയിരുന്നതാണ്​ മൂന്നുവര്‍ഷത്തിനിടെ പകുതിയോളമായി കുറഞ്ഞത്​.

മേഖലയില്‍ എണ്ണ സമൃദ്ധമായി തുടരുകയും ആഗോള തലത്തില്‍ എണ്ണയുടെ ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ കൂടി കണക്കിലെടുത്ത്​ യു.എസ്​ സൈനിക സാന്നിധ്യം നിലനില്‍ക്കുമെന്നുറപ്പ്​. എന്നാല്‍, സംഘര്‍ഷ സാധ്യത കുറയുന്നതും ട്രംപില്‍ നിന്ന്​ വ്യത്യസ്​തമായി ജോ ബൈഡന്‍ നിലപാട്​ മയപ്പെടുത്തുകയും ചെയ്​ത സാഹചര്യത്തിലാണ്​ സൈനിക സംവിധാനങ്ങള്‍ കുറക്കുന്നതി​ലേക്ക്​ നീക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here