MELBOURNE, AUSTRALIA - FEBRUARY 17: Renegades players celebrate after the Big Bash League Final match between the Melbourne Renegades and the Melbourne Stars at Marvel Stadium on February 17, 2019 in Melbourne, Australia. (Photo by Darrian Traynor/Getty Images)

പ്ലെയിങ് ഇലവനില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തി ബിഗ്ബാഷ് ലീഗ്. നേരത്തെ പ്ലെയിങ് ഇലവനില്‍ 2 വിദേശ താരങ്ങളെ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ 3 താരങ്ങളെയായാണ് ഉയര്‍ത്തിയത്.

നേരത്തെ ഓസ്ട്രേലിയന്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് കുറയാതിരിക്കാന്‍ വേണ്ടിയാണ് ഒരു ടീമില്‍ 2 വിദേശ താരം മതിയെന്ന നിയമം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊണ്ടുവന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

നിലവില്‍ ഡേവിഡ് മലന്‍(ഹൊബാര്‍ട് ഹരികെയ്ന്‍സ്), അലക്സ് ഹെയ്ല്‍സ് (സിഡ്‌നി തണ്ടര്‍), ലിയാം ലിവിങ്സ്റ്റണ്‍( പെര്‍ത് സ്‌കോര്‍ച്ചേഴ്‌സ്), ടോം ബാന്റണ്‍( ബ്രിസ്‌ബേന്‍ ഹീറ്റ്), ടോം കൂരന്‍( സിഡ്‌നി സിക്സേഴ്സ് ) എന്നീ വിദേശ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ബിഗ്ബാഷ് ലീഗ് ഡിസംബര്‍ 3നാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here