കോവിഡ് 19 നെ നേരിടാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – വാക്‌സിന്‍ വികസനത്തിലും ഡയഗ്‌നോസ്റ്റിക്‌സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത്

കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കോവിഡ് -19 നെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകു പ്രത്യേകിച്ചും വലിയ തോതില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

മഹാമാരിയെ ഇല്ലായ്മ ചെയ്യുക എന്ന വലിയ വെല്ലുവിളിയില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പങ്കാളികളാണെന്ന് ഗേറ്റ്‌സ് പറഞ്ഞു.വാക്സിന്‍ വികസനത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, എംആര്‍എന്‍എ വാക്‌സിന്‍ വലിയ വാഗ്ദാനമാണെന്ന് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here