ദുബായിലെ ബിഎംഡബ്ല്യു- മെഴ്സിഡസ് ഉടമകൾക്ക് കോവിഡ്-19 ബോധവൽക്കരണ സന്ദേശങ്ങളും സുരക്ഷാ നിർദേശങ്ങളും എസ്എംഎസ് വഴി ലഭ്യമാക്കുന്ന ദുബായ് പോലീസിൻറെ പദ്ധതി നിലവിൽ വന്നു. ദുബായ് പോലീസ് ചീഫ് കമാൻഡർ ആയ അബ്ദുള്ള ഖലീഫ അൽ മാരിയുടെ നിർദേശത്തെ തുടർന്നാണ്, നൂതന സംവിധാനം ഉപയോഗിച്ചുകൊണ്ട് സുരക്ഷാ മുൻകരുതൽ നടപടി സജ്ജമാക്കിയത് എന്ന് ദുബായ് പോലീസിനെ ഉദ്ധരിച്ച് ദുബായ് പോലീസ് കൺട്രോൾ സെൻറർ ഡയറക്ടറായ കേണൽ ഇബിൻ ഫാരിസ് അറിയിച്ചു. ഇംഗ്ലീഷിലുള്ള ബോധവൽക്കരണ മെസ്സേജുകൾ ബ്രോഡ്കാസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് ഡ്രൈവർ കൺസോളിലേക്കായിരിക്കും ലഭ്യമാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here