വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. നാട്ടിലെത്തിയാല്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ബുക്ക് ചെയ്യലാണ് നല്ലതെന്ന് എംബസി ട്വിറ്ററില്‍ അറിയിച്ചു.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ ഉണ്ടാവും. വന്ദേഭാരത് വിമാനത്തോടനുബന്ധിച്ച് നാട്ടില്‍ നിന്നുള്ള കണക്ഷന്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണം. കാരണം ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് ആ സംസ്ഥാനത്ത് ക്വാറന്‍ീന്‍ കാലയളവ് പൂര്‍ത്തിയാക്കിയാലേ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ഏത്താനാവൂ എന്ന് എംബസി ഓര്‍മിപ്പിച്ചു.

വന്ദേഭാരത് ദൗദ്യത്തിന്റെ നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്ത 51 വിമാനങ്ങളുടെ പട്ടിക ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജൂലൈ 7 മുതല്‍ 23 വരെ ഇന്‍ഡിഗോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ലഖ്‌നോ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.

എംബസിയില്‍ നിന്ന് അനുമതില്‍ ലഭിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഏത് തിയ്യതിയിലെയും വിമാനങ്ങള്‍ക്ക് നേരിട്ട് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിമാനം ഇല്ലാത്തവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. നാട്ടില്‍ ആഭ്യന്തര വിമാന സര്‍വീസ് ഉള്ളതിനാല്‍ കണക്ഷന്‍ വിമാനത്തില്‍ സ്വന്തം നാട്ടിലെത്താമെന്നുള്ള പ്രതീക്ഷയിലാണിത്. എന്നാല്‍, നാട്ടില്‍ എത്തിയാല്‍ വിമാനം ഇറങ്ങുന്ന സംസ്ഥാനത്ത് 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഇവിടെ നിന്ന് ബുക്ക് ചെയ്യുന്ന കണക്ഷന്‍ വിമാന ടിക്കറ്റ് റദ്ദാക്കേണ്ടി വരികയും പണം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here