സൗദിയിൽ രണ്ടാം ഡോസ് വാക്‌സീൻ എടുത്തു മൂന്നു മാസമായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും നിലവിൽ ബൂസ്റ്റർ ഡോസിന് ഫൈസർ ബയോടെക് വാക്സീൻ മാത്രമാണ് രാജ്യത്തു ലഭ്യമായിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒന്നും രണ്ടും വാക്സിനേഷനുകൾ ഏതു സ്വീകരിച്ചവർക്കും നിലവിൽ ഫൈസർ വാക്സിൻ ആണ് വിതരണം ചെയ്യുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിന് ശേഷമാണ് ബുക്കിങ് ആപ്പിൽ അപ്പോയ്മെന്റ് എടുക്കാൻ സംവിധാനം ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം എല്ലാവർക്കും ബുക്കിങ് ലഭിച്ചിരുന്നു. സിഹ്ഹത്തീ ആപ്ലികേഷൻ മുഖേന നിരവധി പേർ ഇത് ഉപയോഗപ്പെടുത്തി. 12 വയസിന് മുകളിലുളവർക്കാണ് ഇതുവരെ വാക്സിനേഷൻ ലഭ്യമായിരുന്നതെങ്കിൽ 5 വയസ് മുതൽ മുകളിലേക്കുള്ള മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.

2022 ഫെബ്രുവരി മുതൽ പൊതുഇടങ്ങളിലേക്കു പ്രവേശിക്കാനും യാത്രകൾക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരിക്കുകയാണ് സൗദി. നിലവിൽ കഴിഞ്ഞ ദിവസം വരെ 24,898,245 ആദ്യഡോസുകളും 22,979,399 രണ്ടാം ഡോസുകളും രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 769,864 പേർ ഇതിനകം ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here