മകനുമൊത്ത് ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. വീടിനു മുന്നില്‍ ഒരുക്കിയ താല്‍ക്കാലിക കോര്‍ട്ടിലാണ് മകനൊപ്പം മുന്‍ ഓസീസ് ഫാസ്റ്റ് ബോളര്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നത്.

ഇരുവരും സാമാന്യം അകലത്തില്‍ നിന്ന് ബാസ്ക്കറ്റിലേക്ക് ബോള്‍ വീഴ്ത്തുന്നതില്‍ അഗ്രകണ്യരാണെന്നാണ് വീഡിയോ കാണിക്കുന്നത്. ആദ്യം മകന്‍ അല്‍പ്പം അകലെ നിന്ന് ബാസ്ക്കറ്റിനുള്ളിലേക്ക് ബോള്‍ കൃത്യമായി എറിയുന്നത് കാണാനാകും. പിന്നാലെ ബ്രെറ്റ് ലീയും മികച്ച രീതിയില്‍ ബോളിനെ ബാസ്ക്കറ്റില്‍ എത്തിക്കുന്നുണ്ട്. മകന്‍ കൃത്യമായി ബാസ്ക്കറ്റിലേക്ക് ബോള്‍ വീഴ്ത്തുമ്ബോള്‍ ഇരു കൈകളും ഉയര്‍ത്തി പ്രോത്സാഹിപ്പിക്കുന്ന താരത്തെയും വീഡിയോയില്‍ കാണാനാകും. ‘ഒരു ചെറിയ നായക്കുട്ടി പഴയ കാളയെ നേരിടുന്നു’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിന് ലഭിക്കുന്നത്. നിരവധി ആളുകള്‍ കണ്ട വീഡിയോക്ക് 23,000 ലൈക്കുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. വീഡിയോ മനോഹരമായിരിക്കുന്നു എന്നാണ് മിക്ക കമന്റുകളും പറയുന്നത്. ഒരു മികച്ച രക്ഷകര്‍ത്താവ് കൂടിയാണ് ബ്രെറ്റ് ലീ എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മുന്‍ ഫാസ്റ്റ് ബോളറില്‍ ഇപ്പോഴും ധാരാളം കഴിവുകള്‍ ഉണ്ടെന്ന കമന്റുകളും ഉയര്‍ന്നു.

https://www.instagram.com/p/CPkddn0AoZ7/?utm_source=ig_embed&utm_campaign=embed_video_watch_again

പാതി വഴിയില്‍ മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്ബ് ബ്രെറ്റ് ലീ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പട്ടെ ടെലിവിഷള്‍ ഷോകളില്‍ ബ്രെറ്റ് ലീ സ്ഥിര സാന്നിധ്യമാണ്. മത്സരങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മിക്ക നിരീക്ഷണങ്ങളും കൃത്യമാകാറുണ്ട്.

ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ക്കായി മുമ്ബ് ബ്രെറ്റ് ലീ കളിച്ചിട്ടുണ്ട്. കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലാണ് ബ്രെറ്റ് ലീ ഭാഗമായിരുന്നത്. മൊത്തം 38 മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച താരം 8 ല്‍ കുറഞ്ഞ ഇക്കണോമി റേറ്റില്‍ 25 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

ടീമുകളുടെ ബയോ ബബിളുകളില്‍ പോലും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സീസണ്‍ ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നത്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇ യില്‍ വച്ച്‌ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here