ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുംറയെ നീക്കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തെ സ്ക്വാഡില്‍ നിന്ന് നീക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ബുംറയെ നീക്കിയെങ്കിലും പകരം ആരെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിസിസിഐ അറിയിച്ചു.

‘വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് തന്നെ നാലാം ടെസ്റ്റിലെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കി. നാലാം ടെസ്റ്റില്‍ അദ്ദേഹം ഉണ്ടാവില്ല. അവസാന ടെസ്റ്റിനായി മറ്റ് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.’- വാര്‍ത്താകുറിപ്പില്‍ ബുംറ അറിയിച്ചു. ബുംറയുടെ അഭാവത്തില്‍ ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ഇഷാന്തിനൊപ്പം പന്തെറിയും. ആദ്യ മത്സരത്തില്‍ ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തില്‍ കളിച്ചെങ്കിലും ബുംറയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here