ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാനായി ആഗ്രഹിക്കുന്ന സ്​ഥലം ബുർജ്​ ഖലീഫ.​ ഗൂഗ്​ളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഡംബര യാത്രാ കമ്പനിയായ ‘കുയോനി’ തയാറാക്കിയ റാങ്കിങ്ങിലാണ്​ ഒന്നാം സ്​ഥാനത്തെത്തിയത്​.

ലോകത്തെ 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്ച്​ ചെയ്യപ്പെട്ട സ്​ഥലം ബുർജ്​ ഖലീഫയാണ്​. ഇത്​ ആകെ യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർച്ചുകളുടെ 37.5 ശതമാനമാണ്​. ഇന്ത്യ, സ്വിറ്റ്​സർലൻഡ്​, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്​മെനിസ്​താൻ എന്നിവിടങ്ങളിലെല്ലാം ബുർജാണ്​ മുന്നിട്ടുനിൽക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here