ദുബായില്‍ ബസ്​ സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി. ആദ്യ പദ്ധതിയില്‍ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആര്‍.ടി.എ ‘സിറ്റി ബ്രെയിന്‍’ സംവിധാനമാണ്​ അലിബാബ ക്ലൗഡുമായി ചേര്‍ന്ന്​ പരീക്ഷിക്കുക. നോല്‍ കാര്‍ഡുകള്‍, ബസുകള്‍, ടാക്​സികള്‍ എന്നിവയില്‍നിന്നും കണ്‍ട്രോള്‍ സെന്‍ററില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും.

ഈ സംവിധാനം ബസ് യാത്ര ഗണ്യമായി മെച്ചപ്പെടുത്തും. ഇതിലൂടെ കാത്തിരിപ്പ് സമയം 10 ​​ശതമാനം കുറയുമെന്നാണ് ​വിലയിരുത്തല്‍.അല്‍ഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെര്‍ഫോമന്‍സ്​ നിരീക്ഷണ കേന്ദ്രമാണ് രണ്ടാമത്തെ​ പദ്ധതി. ആര്‍ടിഎയുടെ പുതിയ 516 വോള്‍വോ ബസുകളെയാണ്​ കേന്ദ്രം അതത്​ സമയങ്ങളില്‍ നിരീക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here