ദുബായില്‍ ബിസിനസ്സ് റജിസ്ട്രേഷനുകള്‍ വര്‍ധിച്ചു. കഴിഞ്ഞ മാസം മാത്രം 9% അധികം ബിസിനസ് റജിസ്ട്രേഷന്‍ നടന്നതായി ദുബായ് ഇക്കണോമിക് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന 4172 റജിസ്ട്രേഷന്റെ സ്ഥാനത്ത് ഇത്തവണ 4567 എണ്ണം നടന്നു. ഇവയില്‍ 58% പ്രഫഷനലാണ്.

40% വാണിജ്യം, ബാക്കി ടൂറിസം, വ്യവസായം എന്നിങ്ങനെയാണ് റജിസ്ട്രേഷന്‍. 42% സോള്‍ സ്ഥാപനങ്ങളാണ്. 32% ലിമിറ്റഡ് ലയബിലിറ്റി കമ്ബനികളും 22% പൊതുമരാമരത്ത് വര്‍ക്ക് കമ്ബനികളും റജിസ്റ്റര്‍ ചെയ്തു. ഏറ്റവുമധികം റജിസ്ട്രേഷന്‍ നടന്ന മേഖല ദയ്റയാണ്. 2425 റജിസ്ട്രേഷനുകള്‍ ഇവിടെ നടന്നപ്പോള്‍ 2135 എണ്ണവുമായി ബര്‍ദുബായ് തൊട്ടടുത്തുണ്ട്. ഹത്തയില്‍ ഏഴു സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here