കാമറൂൺ ഫുട്ബോൾ താരം സാമുവൽ എറ്റോയ്ക്ക് യുഎഇ ഗോൾഡൻ വീസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫിസിലെത്തിയ സാമുവൽ എറ്റോയ്ക്ക് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വീസാ കൈമാറി. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നാലു തവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 2000 ലെ ഒളിംപിക്സിൽ കാമറൂണിന് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുൽ. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. ക്ലബ് ഫുട്ബോളിൽ 350 ഗോളുകൾ അടിച്ച സാമുവൽ എറ്റോ,- 2019 ലാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഗോ, പോൾ പോഗ്ബ, റോബർട്ടോ കാർലോസ്, റൊമാലു ലുകാകു, ഡിഡിയർ ഡ്രോഗ്ബ മിറാലെം പിജാനിക്, ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരൻ നൊവാക് ജോക്കോവിച്ച് തുടങ്ങിയവർക്ക് മുൻപ് യുഎഇ ഗോൾഡ് വീസാ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here