കോവിഡ് വ്യാപന പ്രതിരോധ നടപടിയുടെ ഭാഗമായി അമേരിക്കൻ- മെക്സിക്കോ അതിർത്തികളിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്ന അമേരിക്കൻ ഗവൺമെൻറ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി കനേഡിയൻ ഗവൺമെന്റ്.

തികച്ചും അനാവശ്യമായ മുൻകരുതൽ നടപടി ആണിതെന്നു കനേഡിയൻ ഉപപ്രധാനമന്ത്രി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇത് തകർക്കുമെന്നും കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്തിയ ഫ്രീലാൻഡ് പ്രതികരിച്ചു.പൊതുജന ആരോഗ്യ സംരക്ഷണത്തിനായി ഇത്തരമൊരു ശക്തമായ നടപടിയുടെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും ഈ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഇതുവരെ വാഷിംഗ്ടൺ പ്രതിനിധികൾ നൽകിയിട്ടില്ല.

അതിർത്തികളിൽ സേനയെ വിന്യസിക്കുന്ന തുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ വെച്ച് പ്രഖ്യാപനം നടത്തിയപ്പോൾ, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടിരുന്നില്ല. മെക്സിക്കോയുമായി അതിർത്തിയിൽ വളരെ നല്ല ബന്ധം സൂക്ഷിക്കുന്നതു കൊണ്ടുതന്നെ ഈ ഒരു തീരുമാനവും തികച്ചും നീതിപൂർവ്വമാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

8891 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരബന്ധം കാത്തുസൂക്ഷിക്കുന്നതുമായ അതിർത്തി പ്രവിശ്യയാണ് കാനഡ-യുഎസ് ബോർഡർ.ഇതിലൂടെ കടന്നു പോകുന്ന പട്രോൾ ഓഫീസർമാരുടെയും ബോർഡർ ഒഫീഷ്യലുകളുടെയും യാത്രകൾ നിയന്ത്രിക്കുന്നത് കോവീഡ് പ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടാകും എന്ന കണക്കുകൂട്ടലാണ് അമേരിക്കയെ ഈ പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here