മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ സൈനിങ് എഡിസന്‍ കവാനി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഉള്ള ക്വാരന്റൈൻ പൂര്‍ത്തിയാക്കി ആണ് ഇന്നലെ കവാനി ആദ്യമായി പരിശീലനത്തിന് ഇറങ്ങിയത്. ഉറുഗ്വേ യുവതാരം പെലിസ്ട്രിയും ഇന്നലെ പരിശീലനത്തിന് ഇറങ്ങി. കവാനി നാളെ പി എസ് ജിക്ക് എതിരായ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പോരിന് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാളെ ആദ്യ ഇലവനില്‍ കവാനി ഉണ്ടാകില്ല. പകരം ബെഞ്ചില്‍ ആയിരിക്കും കവാനിയുടെ സ്ഥാനം. അവസാന ജൂണ്‍ മുതല്‍ കളിക്കാത്ത കവാനിയുടെ മാച് ഫിറ്റ്നെസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചെറിയ ആശങ്ക നല്‍കും. നാളെ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും ടീമിനായി അരങ്ങേറ്റം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. പി എസ് ജിക്ക് എതിരെ മൂന്ന് സെന്റര്‍ ബാക്ക് രണ്ട് വിങ്ങ് ബാക്കുകള്‍ എന്ന ഫോര്‍മേഷനില്‍ ഇറങ്ങാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here