കുത്തക വിരുദ്ധ നിയമ ലംഘനത്തിന് ചൈനീസ് വ്യവസായ ഭീമന്‍ ആലിബാബ കമ്പനിക്ക് 275 കോടി ഡോളര്‍ പിഴ ചുമത്തി ചൈനീസ് സര്‍കാര്‍. ഇത്രയും വലിയ തുക ചുമത്തുന്നത് ചൈനയില്‍ ഇത് ആദ്യമായാണ്. ആലിബാബയുടെ ഉടമസ്ഥന്‍ ജാക് മായുടെ ബിസിനസ് സ്ഥാപനങ്ങള്‍ കുറച്ചുകാലമായി ചൈനീസ് സര്‍കാരിന്റെ നിരീക്ഷണത്തിലാണ്.

സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ മാര്‍കറ്റ് റഗുലേഷന്‍ കമ്ബനിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജാക് മായുടെ ആന്റ് കമ്ബനിയുടെ 3,700 കോടി വിലവരുന്ന ഐപിഒ അധികൃതര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍കാര്‍ വിലയിരുത്തുന്നത്.

2015 മുതല്‍ മറ്റ് കമ്ബനികളുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ആലിബാബ തടയാന്‍ ശ്രമിക്കുകയാണെന്നും സര്‍കാര്‍ പറയുന്നു. അതേസമയം സര്‍കാര്‍ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി. 2019ലെ ആലിബാബയുടെ വരുമാനത്തിന്റെ നാല് ശതമാനത്തോളമാണ് പിഴത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here