യു.എ.ഇ.യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന. വാക്സിന്‍ ഉത്പാദനവും വിതരണവും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. സിനോഫാം വാക്സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതിനായി ഒരു പ്രാദേശികകേന്ദ്രം നിര്‍മിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യു.എ.ഇ.യിലെ ചൈനീസ് അംബാസഡന്‍ നീ ജിയാന്‍ പറഞ്ഞു.

നിലവില്‍ റാസല്‍ഖൈമ ആസ്ഥാനമായ ജുല്‍ഫാര്‍ കമ്ബനിയുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മിക്കുന്നത്. ഇവിടെ പ്രതിമാസം 30 ലക്ഷം ഡോസുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് സിനോഫാം യു.എ.ഇ.യില്‍ നിര്‍മിക്കാന്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. ഹയാത്ത് വാക്സിന്‍ എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here