ഗൽവാനിൽ നിന്നും ചൈനീസ് സേന പിന്മാറ്റം ആരംഭിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമി രണ്ട് കിലോമീറ്റർ പിന്നിലേക്ക് മാറിയതായി വിവരം. കോർ കമാൻഡർ തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. അതേസമയം ശൈത്യകാലം മുന്നിൽ കണ്ട് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

കഴിഞ്ഞ ജൂൺ 30ന് കോർ കമാൻഡർ തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗൽവാനിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിന്മാറ്റം. ഗൽവാനിൽ നിന്നും ഹോട് സ്പ്രിങ്, ഗോർഗ്ഗ പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നും സേനാ പിന്മാറ്റമുണ്ടായതായും റിപോർട്ടുകൾ ഉണ്ട്. ജൂൺ 15ന് സംഘര്‍ഷമുണ്ടായ പ്രദേശമെന്ന നിലയിൽ ഗൽവാനിൽ നിന്ന് ഇരു രാജ്യവും പിൻമാറുമെങ്കിലും നിലവിൽ ഉള്ള ഇന്ത്യൻ സേന അതിർത്തിയിൽ തന്നെ തുടർന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here