ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് യുഎഇയില്‍ കോവിഡ് വാക്സീന്‍ നല്‍കുന്നു. നിലവില്‍ സ്വദേശികള്‍ക്കും യുഎഇ വീസയുള്ളവര്‍ക്കുമാണ് സൗജന്യ വാക്സീന്‍ നല്‍കിവരുന്നത്. സന്ദര്‍ശക, ടൂറിസ്റ്റ് വീസയിലെത്തുന്നവരില്‍ വാക്സീന്‍ അനുമതി ലഭിക്കുന്ന ആദ്യ രാജ്യക്കാരാണ് ചൈനക്കാര്‍.

അതേസമയം, രാജ്യത്ത് എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here