മുംബൈ: നവി മുംബൈയിൽ 11 സിഐഎസ്എഫ് ജവാൻമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ജോലിയിലിരിക്കെയാണ് ഇവർക്ക് രോഗം പിടിപെട്ടതെന്നാണ് വിവരം. നേരത്തെ അഞ്ച് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 6 പേർക്കു കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുൾപ്പെടെ നവി മുംബൈയിൽ ഇതുവരെ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 146 പേരുടെ സാംപിളുകൾ പരിശോധിച്ചെന്നാണ് വിവരം. അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. 

അതേസമയം പുതിയതായി 67 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 490 ആയി ഉയർന്നു. 26 പേർ മരിച്ചു. 50 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here