നഗരക്കാഴ്ചകൾ കണ്ട് ഉല്ലാസയാത്ര നടത്താനുള്ള ‘സിറ്റി സൈറ്റ്സീയിങ്’ സർവീസ് പുനരാരംഭിച്ചു. മേൽക്കൂരയില്ലാത്ത ഡബിൾഡക്കർ ബസ് ആണു പ്രധാന വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. നിശ്ചിത കാലയളവിൽ പകുതി നിരക്കിൽ യാത്ര ചെയ്യാനാകും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഒരു മണിക്കൂർ വീതമാണ് പാക്കേജ്. ദുബായ് മാളിൽ നിന്നു തുടങ്ങി അൽ ഫഹീദി പൈതൃകകേന്ദ്രം, ദുബായ് മ്യൂസിയം, ഓൾഡ് സൂഖ്, ഹെറിറ്റേജ് വില്ലേജ്, ഗോൾഡ് ആൻഡ് സ്പൈസ് സൂഖ്, ദുബായ് ക്രീക്, മദീനത് ജുമൈറ, അറ്റ്ലാന്റിസ് എന്നിവിടങ്ങൾ വഴിയാണ് യാത്ര.

ഡെനാട്ട ട്രാവൽ ഗ്രൂപ്പും സിറ്റി സൈറ്റ് സീയിങ് ദുബായും ചേർന്ന് 2014ൽ ആരംഭിച്ച ഉല്ലാസയാത്ര ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്നു. കോവിഡ് കണക്കിലെടുത്താണ് താൽക്കാലികമായി സർവീസ് നിർത്തിവച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here