ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഈ മാസം മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കും. സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. സ്‌കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്ബെടുത്ത പരിശോധനയില്‍ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം. ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ഈ മാസം 11 നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 18 നുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

ഷാര്‍ജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോള്‍ ക്ലാസ് പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓണ്‍ലൈന്‍ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. റമദാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് ക്ലാസ് പഠനം പുനരാംരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here