കോവിഡ്​ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ചരിത്രനേട്ടത്തിന് ഒരുങ്ങി റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിന്‍ ജനങ്ങള്‍ക്കായി ഉടന്‍ പുറത്തിറക്കുമെന്ന അവകാശ വാദത്തിന് പിന്നാലെ ഒക്ടോ ബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന്‍ കാമ്പയിൻ നടത്തുമെന്നും അറിയിച്ചിരി ക്കുകയാണ് റഷ്യ. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സി​​ന്റെ ക്ലിനിക്കല്‍ പരീക്ഷണഘട്ടം പൂര്‍ത്തിയായെന്നും ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന്‍ കാമ്ബെയിന്‍ നടത്തുമെന്നും ആരോഗ്യമന്ത്രി മിഖായില്‍ മുറഷ്കോയാണ്​ അറിയിച്ചത്.

മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് 19 പ്രതിരോധ വാക്സി​​ന്റെ ക്ലിനിക്കല്‍ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്​. വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുക യാണ്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ക്കും അദ്ധ്യാപകര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുകയെന്നും മിഖായേല്‍ മുറഷ്​കോ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

റോയിറ്റേഴ്​സി​​ന്റെ റിപ്പോര്‍ട്ടില്‍ റഷ്യയുടെ ആദ്യത്തെ വാക്​സിന്‍ ഈ മാസം തന്നെ അധികൃതര്‍ അംഗീകരിച്ചേക്കുമെന്നും പറയുന്നുണ്ട്​. എന്നാല്‍ കോവിഡ്​ പ്രതിരോധത്തില്‍ പെട്ടന്നുള്ള റഷ്യയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട്​ വിദഗ്​ധര്‍ രംഗത്തെത്തിയിട്ടുണ്ട്​. ‘റഷ്യയും ചൈനയും വിദഗ്​ധരുടെ ഉപദേശം തേടുന്നതിന്​ മുമ്ബായി കോവിഡ്​ വാക്​സിന്‍ പരീക്ഷിക്കുകയാണെന്ന്​ പ്രമുഖ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്​ധന്‍ ഡോ. ആന്തണി ഫൗസി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here