യുഎഇ യില്‍ റഷ്യന്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം അന്തിമഘട്ടത്തില്‍.ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത 180 ദിവസം ഇവരെ നിരീക്ഷിക്കും. ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം ഏപ്രിലില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവിടും.

ഇത് ആഗോളതലത്തിലെ പരീക്ഷണഫലങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. വാക്സിന്‍ സ്വീകരിച്ചവരിലെ രോഗപ്രതിരോധ ശേഷി ആറ് മാസം പഠനവിധേയമാക്കും. റഷ്യയില്‍ മൂന്നാംഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ വാക്സിന്‍ 91.6 ശതമാനം കാര്യശേഷിയുള്ളതായും മികച്ച പ്രതിരോധം നല്‍കുന്നതായുമാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here