മുന്നാംഘട്ട കോവിഡ് വാക്‌സിന്‍ പരീക്ഷണം നാളെ തുടങ്ങും. ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നാളെ തുടങ്ങുന്നത്. നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്ര സെനീക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.

പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്. ഡോ. റെഡ്ഡീസ് ലാബോറട്ടറി റഷ്യയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിനാണ് ഇവര്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ഹരിയാനയില്‍ നാളെ തുടങ്ങുന്ന കോവാക്‌സിന്‍ പരീക്ഷണത്തില്‍ ഹരിയാന മന്ത്രി അനില്‍ വിജ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കും. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here