ദുബായ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍ റാസ് ഏരിയ 14 ദിവസത്തേക്ക് പൂര്‍ണമായും അടച്ചുപൂട്ടി. നിരോധനം നിലനില്‍ക്കുന്ന ഈ കാലയളവില്‍ ഇവിടെയുള്ള താമസക്കാര്‍ക്ക് പുറത്തേക്കു പോകുന്നതിനോ, പുറത്തുനിന്നും ആളുകള്‍ക്ക് ഇവിടെ വരുന്നതിനോ സാധിക്കില്ല. 24 മണിക്കൂറും ഈ വിലക്ക് ബാധകമാണ്. ദുബായ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായിലെ മൊത്തവ്യാപാര മേഖലയുടെ കേന്ദ്രവും, പുരാതന വാണിജ്യകേന്ദ്രവുമാണ് അല്‍റാസ്. കൂടുതല്‍ ആളുകള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്നതും, ഇടുങ്ങിയ റോഡുകള്‍ ഉള്ളതുമായ ഈ പ്രദേശത്താണ് ദേര ഗോള്‍ഡ് സൂക്ക്, സ്പൈസ് സൂക്ക് എന്നിവ സ്ഥിതിചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here