കൊവിഡ് ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള ‘കോണ്‍വലസെന്റ് സെറ’ ചികിത്സരീതി നടപ്പാക്കാന്‍ കേരളത്തിന് ഐസിഎംആറിന്റെ അനുമതി. കൊവിഡ് ഭേദമായ ആളുടെ രക്തത്തില്‍ നിന്ന് വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സാ രീതി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം കോണ്‍വലസെന്റ് സെറ രീതി ഉപയോഗിക്കുന്നത്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ചികിത്സാരീതി നടപ്പാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ കൊവിഡ് ഭേദമായ പലരോടും പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധമാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന്, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായ ഡോ. എഎസ് അനൂപ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here