കോപ്പ അമേരിക്ക ഫുടബോള്‍ ടൂര്‍ണമെന്റിനു ബ്രസീല്‍ വേദിയാവുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെട്ട് ബ്രസീലിലെ സുപ്രീം കോടതി. ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്തുന്നതിന് പുനരാലോചന വേണമെന്ന് പറഞ്ഞു കൊണ്ട് ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ബന്ധപ്പെട്ട ട്രേഡ് യൂണിയനും നല്‍കിയ ഹര്‍ജി കോടതി സ്വീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് ഭാവി കോടതിയുടെ കൈകളില്‍ എത്തിയത്. ഇക്കാര്യത്ത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി കോടതി വ്യാഴാഴ്ച അടിയന്തരമായി ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ലൂയിസ് ഫക്‌സാണ് ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനായി അടിയന്തര യോഗം കൊടാനുള്ള തീരുമാനം എടുത്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊളംബിയയും അര്‍ജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്‍്റ് പ്രതിസന്ധിയിലായതോടെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അവസാന നിമിഷത്തെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റ് അവരുടെ രാജ്യത്ത് നടത്താന്‍ തീരുമാനിച്ചത്. ജൂണ്‍ 13നു തുടങ്ങി ജൂലൈ 10നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. പക്ഷേ കോവിഡ് വ്യാപനം മൂലം മരണം സംഭവിച്ച ആള്‍ക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിലേക്ക് ടൂര്‍ണമെന്‍്റ് മറ്റിവച്ചതില്‍ തുടക്കം മുതല്‍ എതിര്‍സ്വരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ശ്കതമായ പ്രതിഷേധം അറിയിച്ചു കൊണ്ട് ആരാധകരും കളിക്കാരും രംഗത്തു വന്നിരുന്നു.

രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്തുന്നതിന് എതിരായി രംഗത്തുണ്ട്. ഫുട്ബോള്‍ എന്നത് ബ്രസീലുകാര്‍ക്ക് വലിയൊരു വികാരമാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ അത് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ വകവെക്കാതെ ടൂര്ണമെന്റുമായി മുന്നോട്ട് എന്ന നിലപാടില്‍ തന്നെയാണ് ബ്രസീലിയന്‍ സര്‍ക്കാരും രാജ്യത്തെ ഫുടബോള്‍ അസോസിയേഷനും.

LEAVE A REPLY

Please enter your comment!
Please enter your name here