നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെ തിരിച്ചറിയുക എന്നത് കൊറോണ വൈറസിനെതിരായ ലോകത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് . ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തിയിരിക്കുകയാണ് യു.കെയിലെ ഗവേഷകര്‍.

ഒളിച്ചിരിക്കുന്ന രോഗവും പേറി നടക്കുന്ന രോഗികളുടെ എണ്ണം പല പ്രദേശങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളുടെ 17 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണെന്നത് കാര്യങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here