ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്.

ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സുധീര്‍ സിങ് പറഞ്ഞു.

പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here