കൊവിഡ് 19 രോഗബാധ അതിജീവിച്ചതിനെകുറിച്ച്‌ മനസ്സുതുറന്ന് യുവന്റസിന്റെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരമായ പൗളോ ഡിബാല. തനിക്ക് ശക്തമായ കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാന്‍ പോലും രോഗം ബാധിച്ച്‌ അവസ്ഥയില്‍ ശരിക്കും ബുദ്ധിമുട്ടിയെന്നും ഡിബാല പറഞ്ഞു.

ഇപ്പോള്‍ എനിക്ക് നടക്കാനും വ്യായാമം ചെയ്യാനും സാധിക്കുന്നുണ്ട്.എന്നല്‍ മുന്‍പ് ഇതായിരുന്നില്ല എന്റെ അവസ്ഥ. ശ്വാസമെടുക്കാന്‍ പോലും ശരിക്കും ബുദ്ധിമുട്ടി.എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കടുത്ത പേശിവലിവ് മൂല അഞ്ച് മിനുട്ട് പോലും നടക്കാന്‍ സാധിച്ചിരുന്നില്ല. ഭാഗ്യത്തിന് ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു ഡിബാല പറഞ്ഞു. കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധനിരയിലെ ഡാനിയേല റുഗാനി, ന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധനിരയിലെ ഡാനിയേല റുഗാനി, മിഡ്ഫീല്‍ഡര്‍ ബ്ലേസി മറ്റ്യൂഡി എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള നിരീക്ഷണത്തിലാണ്. കൊവിഡ്ബാ ധയെത്തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയിലെ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കടപ്പാട് : വെബ് ദുനിയ

LEAVE A REPLY

Please enter your comment!
Please enter your name here