അമേരിക്കയില്‍ കോവിഡ് 19 മരണം 586, ബാധിച്ചവരുടെ എണ്ണം 46, 300 കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് പതിനായിരം പേര്‍ക്കാണ്. മരണസംഖ്യ 600 കടന്നു. ഇന്നലെ മാത്രം 130 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിച്ച രണ്ട് പേരില്‍ ഒരാള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ളവരായിരിക്കും. തിങ്കളാഴ്ച മാത്രം 5,085 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ നിന്നുള്ള കോവിഡ് ബാധിതരുടെ എണ്ണം 20,875 ആയി.

ന്യൂയോര്‍ക്കിലെ കോവിഡ് ബാധിതരുടെ എണ്ണം വരുംദിവസങ്ങളില്‍ ഉയരുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കി.അതേസമയം ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പതിനാറായിരം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here