മനാമ: കൊവിഡ് ബാധയെ തുടര്‍ന്ന് ബഹ്‌റൈനില്‍ ചികിത്സയിലിരുന്നവരില്‍ 11 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. മൂന്ന് പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 175 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ പരിശോധനക്ക് വിധേയരാക്കിയത് 23804 പേരെയാണ്.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ ഏഴ് വരെ അടച്ചിടണമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം വകുപ്പ് മന്ത്രി സയ്യദ് അല്‍ സയാനി നിര്‍ദേശിച്ചു. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here