ലണ്ടന്‍: ബ്രിട്ടനില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണവും മരണവും നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് .
കടുത്ത നിയന്ത്രണങ്ങളാണു രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുനിരത്തില്‍ രണ്ടിലധികം പേര് ഒന്നിച്ചു നടക്കാന്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ജനം പുറത്തിറങ്ങാവൂ എന്നും കര്‍ശന നിര്‍ദ്ദേശമുണ്ട് . രാജ്യത്ത്ഇതുവരെ 335 പേര് കോവിഡ് ബാധിച്ച് മരിച്ചു. 6,650 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഭക്ഷ്യശൃംഖലകളുള്പ്പെടെ വ്യാപാരസ്ഥാപനങ്ങളെല്ലാം രാജ്യത്ത് അടച്ചുപൂട്ടുകയാണ്. മക്ഡൊണാള്‍സിന്റെ 1270 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു . ഇതോടെ 1,3500 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടും.
അതെ സമയം മലയാളികള്‍ക്ക് കോവിഡ് ബാധിക്കുന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഇതുവരെ പത്തു മലയാളികള്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ഡോക്ടര്‍ ദമ്ബതികളും അവരുടെ കുഞ്ഞുമുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .