കണ്ണൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 9 പേരും ദുബായില്‍ നിന്നെത്തിയവര്‍. ഇവരെത്തിയത് ഈ മാസം 18 മുതല്‍ 22–ാം തീയതിക്കുള്ളില്‍. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരം. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുളളവരുടെ എണ്ണം 126 ആയി.  വയനാട്ടില്‍ ആദ്യമായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകന് കോവിഡ് ബാധയുണ്ടായി. ശ്രീചിത്രയിലെ  രോഗമുണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രി വിട്ടതും അദ്ദേഹം  സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും  ടെസ്റ്റ് ഫലം. നെഗറ്റീവ് ആയതും ആശ്വാസം പകര്‍ന്നു. 

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് പൊതുപ്രവർത്തകന്. ചെറുത്തോണിക്കാരനാണ് വ്യക്തി. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ നിരവധി ജില്ലകളിലൂടെ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗം എങ്ങനെയാണ് വന്നതെന്ന് ഇപ്പോഴും വ്യക്തതയില്ല. പാലക്കാട് അട്ടപ്പാടി, തിരുവനന്തപുരം, മാവേലിക്കര, പെരുമ്പാവൂർ, മൂന്നാർ, മറയൂർ എന്നിവടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. പ്രൈമറി കോൺടാക്ടുള്ള നിരവധിപ്പേരാണ്. ഇതുവരെയും രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രൈമറികോണ്ടാക്ട് രോഗിക്കില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here