സൗദിയിൽ പുതുതായി 154 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2039 ആയി ഉയർന്നു.

പുതുതായി വൈറസ് ബാധിച്ചവരിൽ 3 പേർക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രയിലും ബാക്കിയുള്ളവർക്ക് നേരത്തെ വൈറസ് ബാധയേറ്റവുമായി ഇടപഴകിയത് മൂലവുമാണു വൈറസ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 25 ആയി ഉയർന്നു.

1663 ആക്റ്റീവ് കേസുകൾ ഇപ്പോൾ പരിചരണത്തിലാണുള്ളത്. ഇതിൽ അധിക പേരുടെയും ആരോഗ്യം തൃപ്തികരമാണ്. അതേ സമയം 41 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

വൈറസ് ബാധിതരുടെ എണ്ണത്തിൻ്റെ വർധനവിനിടയിലും അസുഖം ഭേദമായവരുടെ എണ്ണം ആശ്വാസം നൽകുന്നുണ്ട്. ഇത് വരെ 351 പേരാണു രോഗ മുക്തി നേടിയത്.

ഒരുമിച്ച് കൂടുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളോടും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ശക്തമായി ആവശ്യപ്പെട്ടു.

മദീനയിൽ 34, ജിദ്ദയിൽ 30, മക്കയിൽ 21, തബൂക്കിൽ 17, റിയാദിൽ 13, ബുറൈദയിൽ 9, ഖതീഫിൽ 6, ഹുഫൂഫിൽ 4, ഖോബാറിലും അൽറസിലും നജ്രാനിലും 3 വീതം, മഹായിൽ, ഖഫ്ജി, ദഹ്രാൻ എന്നിവിടങ്ങളിൽ 2 വീതം, ഖമീസ് മുഷൈത്, റാസ് തനൂറ, ദമാം, അൽ വജ്ഹ്, ദുബ എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധയേറ്റവരുടെ കണക്ക്.

രാജകല്പനയെത്തുടർന്ന് നിയമ ലംഘകർക്കടക്കം സൗജന്യ ചിക്തിസ നൽകാൻ തുടങ്ങിയതായും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here