ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരം കടന്നു. ആകെ 60,378 പേരാണ് മരിച്ചത്. 11,33,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും സ്‌പെയിനിലുമാണ് മരണം ഏറ്റവും കൂടുതല്‍. ഇറ്റലിയില്‍ ഇതുവരെ 14,681 പേര്‍ മരിച്ചു. സ്‌പെയിനില്‍ 11,744 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 809 പേരാണ് മരിച്ചത്.

2,77,607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 7,406 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 6,507 പേരും ബ്രിട്ടനില്‍ 3,605 പേരും മരിച്ചു. ഇറാനില്‍ മരണസംഖ്യ 3,452 ആയി.. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 3,326 പേരാണ് ഇതുവരെ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here